Tuesday, August 7, 2007

തോള്‍ കുഴ തെറ്റിയാല്‍





ഇതു നമ്മള്‍ സാധാരണ കാണുന്ന ഒരു പ്രശ്നമാണ്‌. പലപ്പോഴും കളിക്കുമ്പോഴോ ,വീഴുമ്പോഴോ ആണ്‌ ഇതു സംഭവിക്കുന്നത്‌.എല്ലുകള്‍ തമ്മിലുള്ള സ്ഥാനഭ്രംശം മാത്രമല്ല ഇവിടെ നടക്കുന്നത്‌ എന്നുള്ളതാണ്‌ പലപ്പോഴും ചികില്‍സ വിചാരിക്കുന്ന ഫലം തരാത്തത്‌.






മിക്കപ്പോഴും (95%) മുന്‍പിലേക്കണ്‌ കുഴ തെറ്റുന്നത്‌- anterior dislocation. വളരെക്കുറച്ചു മാത്രമേ പുറകിലോട്ടോ താഴോട്ടോ തെറ്റാറുള്ളു.തെറ്റുന്ന വശത്തുള്ള മസിലും ആ ഭാഗത്തുള്ള labrum എന്നു വിളിക്കുന്ന cartilageഉം തകരാറിലാവുന്നു. ഇവ പൂര്‍വ സ്ഥിതി പ്രാപിക്കുമോ ഇല്ലയോ എന്നുള്ളത്‌ അനുസരിച്ചാണ്‌ വീണ്ടും വീണ്ടും കുഴ തെറ്റുമോ ഇല്ലയോ എന്ന് തീരുമാനിക്കപ്പെടുന്നത്‌. കാരണം മറ്റു സന്ധികളെപ്പോലെ കുഴിഞ്ഞതല്ല തോളിന്റെ പ്രതലം. ഒരു പരന്ന പ്ലേറ്റില്‍ (socket) ഒരു പന്ത്‌ (ball) വച്ചതുപോലെ ആണ്‌ അതിരിക്കുന്നത്‌.അതുകൊണ്ടാണ്‌ നമുക്ക്‌ തോള്‍ സന്ധിക്ക്‌ ഇത്രയും range of movement ഉള്ളത്‌. ഈ പന്തിന്റെ സ്ഥാനം മാറാതിരിക്കുന്നത്‌ അതിന്റെ ചുറ്റുമുള്ള മസിലുകളുടെയും labrum എന്നതിന്റെയും കാര്യക്ഷമതയെ ആശ്രയിച്ചാണ്‌.

കുഴ തെറ്റുമ്പോള്‍ മസില്‍ വലിയുന്നതോടൊപ്പം labrum കുറച്ച്‌ സ്ഥലത്തുനിന്ന് വിട്ടുപോകുകയും ചെയ്യുന്നു. തിരിച്ചു പിടിച്ചിട്ടു കഴിഞ്ഞാല്‍ മസില്‍ വലിഞ്ഞു പോയത്‌ കുറയുമെങ്കിലും, ഈ labrum തിരിച്ച്‌ യഥാസ്ഥാനത്ത്‌ (socketഇന്റെ വശങ്ങളില്‍ ) തിരിച്ചെത്താറില്ല. ആ സ്ഥാനത്ത്‌ ഒരു വിടവ്‌ പോലെ അവശേഷിക്കുകയും,വീണ്ടും കുഴ തെറ്റാനുള്ള സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു. അതു കൊണ്ടാണ്‌ ചില പ്രത്യേക positionല്‍ കൈ കൊണ്ടുവരുമ്പോള്‍ വീണ്ടൂം കുഴ തെറ്റുന്നത്‌.

normal labrum

















loose labrum



















ചികില്‍സ





ആരു കണ്ടാലും തിരിച്ചു പിടിച്ചിടാന്‍ ഒരു കൈ നോക്കാറുണ്ട്‌. ഇതു പലപ്പോഴും വലിയ കുഴപ്പമില്ലാതെ പോകുമെങ്കിലും, ചുരുക്കം സമയങ്ങളില്‍ വലിയ പ്രശ്നങ്ങളില്‍ ചെന്നു നില്‍ക്കുന്നു. തോളിനു fracture വരെ വരാമെന്നുള്ളതു കൊണ്ട്‌ വളരെ സൂക്ഷിച്ചു മാത്രമേ ഇതു ചെയ്യാന്‍ പാടുള്ളു.ചില പ്രത്യേക തരത്തില്‍ പൊട്ടലുണ്ടായാല്‍ ഒരു simple പ്രശ്നം വളരെ complex ആയി മാറിക്കൂടായെന്നില്ല. തോളിന്റെ രക്ത ഓട്ടം തന്നെ നിലയ്ക്കാനും, തോളിന്റെ എല്ല് ദ്രവിച്ച്‌ (avascular necrosis) പോകാനും സാധ്യത ഉണ്ട്‌.

പിടിച്ചിട്ടു കഴിഞ്ഞാല്‍ 4 മുതല്‍ 6 ആഴ്ച വരെ അനക്കാതെ വച്ച്‌ മസിലിനെയും, ഭാഗ്യമുണ്ടെങ്കില്‍ labraത്തിനെയും തിരിച്ച്‌ പൂര്‍വ സ്ഥിതിയില്‍ എത്തിക്കുക എന്നുള്ളതാണു പണ്ടു തൊട്ടേ ചികില്‍സ.

20 നും 40 നും പ്രായമുള്ളവര്‍ക്ക്‌ വീണ്ടും വീണ്ടും കുഴ തെറ്റാനുള്ളസാധ്യത വളരെ കൂടുതലാണ്‌, (ഏതാണ്ട്‌ 90 ശതമാനം വരെ risk ഉണ്ട്‌). 40 വയസ്സിനു ശേഷം ആദ്യമായി കുഴ തെറ്റുന്നവര്‍ക്ക്‌ വീണ്ടും തെറ്റാനുള്ള സാധ്യത കുറവാണ്‌ഓരോ തവണയും കുഴ തെറ്റുമ്പോള്‍ ഉണ്ടാകുന്ന കേടുപാടുകള്‍ സന്ധിക്കു ദോഷം ചെയ്യുമെന്നുള്ളതിനാല്‍ പലപ്പോഴും ഓപ്പറേഷന്‍ ചെയ്യാന്‍ ഉപദേശിക്കാറുണ്ട്‌.




പണ്ട്‌ ചെയ്തുകൊണ്ടിരുന്നത്‌ തോളിന്റെ മുന്‍പിലുള്ള മസിലിനെ tight ആക്കി തയ്ക്കുക എന്നുള്ളതായിരുന്നു. ഇതു കാരണം തോളിന്റെ അനക്കം വളരെയധികം കുറയും എന്നുള്ളതുകൊണ്ട്‌ പലരും ഓപ്പറേഷന്‍ ചെയ്യാതെ കഴിഞ്ഞു വന്നിരുന്നു.ഇപ്പ്പ്പോഴത്തെ ഓപ്പ്പ്പറേഷനില്‍ labrumതിരിച്ച്‌ തയ്ച്ച്‌ വയ്ക്കുകയാണ്‌ ചെയ്യുന്നത്‌ അതിനാല്‍ തോളിന്റെ അനക്കം കുറയാനുള്ള സാധ്യത വളരെക്കുറവാണ്‌. ഈ ഓപ്പ്പ്പറേഷന്‍ പലപ്പ്പ്പോഴും താക്കോല്‍ ദ്വാര ശസ്ത്രക്രിയ ആയി ചെയ്യന്‍ പറ്റും എന്നുള്ളതുകൊണ്ട്‌ വലിയ മുറിപ്പാടുകളും കാണുകയില്ല.